പത്തനംതിട്ട: വെച്ചൂച്ചിറ പരുവയിൽ യുവാവിന് ക്രൂരമർദനം. പെയിൻ്റിങ്ങ് തൊഴിലാളിക്കാണ് മർദനമേറ്റത്. രണ്ട് പേരടങ്ങിയ സംഘമാണ് മർദിച്ചത്. സ്കൂട്ടർ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. ബുധനാഴ്ച രാത്രി 8:45നാണ് സംഭവമുണ്ടായത്.
ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദിച്ചു. മർദനമേറ്റ് യുവാവ് സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണു. പരിക്കേറ്റ യുവാവിനെ പ്രദേശവാസികളാണ് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് സ്ഥിരം സംഘർഷം ഉണ്ടാകാറുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.