കൊല്ലപ്പെട്ട ജയശ്രീ, അൻഷിക , നീതു, പ്രതി പ്രദീപ്,
CRIME
അരുംകൊല; ഡൽഹിയിൽ ഭാര്യയേയും അഞ്ചും ഏഴും വയസ്സുള്ള പെൺമക്കളേയും കൊലപ്പെടുത്തി യുവാവ്
ദമ്പതികൾ പതിവായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറയുന്നു
ഡൽഹി: കരാവൽ നഗറിൽ ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്. 28കാരിയായ ജയശ്രീ, അഞ്ചും, ഏഴും വയസുള്ള അൻഷിക , നീതു എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി പ്രദീപ് ഓടി രക്ഷപ്പെട്ടു.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും, ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾ പതിവായി വഴക്കിടാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.
"ഇന്ന് രാവിലെ 6 മണിക്കാണ് സംഭവത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞത്. വാതിൽ തുറന്നപ്പോൾ അമ്മയും രണ്ട് പെൺമക്കളും കട്ടിലിൽ മരിച്ച് കിടക്കുന്നത് കണ്ടു. ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു," ഒരു അയൽക്കാരൻ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. മൃതദേഹങ്ങൾ ഡൽഹിയിലെ ജിടിബി ആശുപത്രിയിലേക്ക് മാറ്റി.