

തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തിക്കൊന്നു. ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
രണ്ടുപേർക്കാണ് കുത്തേറ്റത്. ഇതിൽ പരിക്കേറ്റ രണ്ടാമനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇടഗ്രാമം സ്വദേശി ജിജോയെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.