മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം: പി.കെ. കൃഷ്ണദാസ്

മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞപ്പോൾ മാത്രമാണ് അൻവർ കുറ്റക്കാരനായതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു
മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണം: പി.കെ. കൃഷ്ണദാസ്
Published on

മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. പി.വി. അൻവർ എംഎൽഎക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാവാത്ത മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം. ഇത്രയും കാലം അൻവർ ക്രിമിനൽ കുറ്റം ചെയ്തിട്ടും മുഖ്യമന്ത്രി മിണ്ടാതിരുന്നെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

സിപിഎം പ്രാദേശിക ഘടകങ്ങളുടെ താൽപര്യമനുസരിച്ചല്ല അൻവർ നിലമ്പൂരിൽ സ്ഥാനാർഥിയായത്. സംസ്ഥാന നേതൃത്വത്തിൻ്റെ താൽപര്യപ്രകാരമാണ്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇതൊന്നും അറിയാതെയാണ് അൻവർ മാഫിയ തലവനാണ് എന്ന് പറയുന്നത്. മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞപ്പോൾ മാത്രമാണ് അൻവർ കുറ്റക്കാരനായതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. ഇരുവരും പരസ്പരം ഉന്നയിച്ച ആരോപണങ്ങൾ നിസാരമല്ല. ഇത് രാജ്യത്തിന്റെ അഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഈ വിഷയം സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. പിആർ ഗിമ്മിക്കുകൾ ഉപയോഗിച്ച് ക്രിമിനൽ പ്രവർത്തനെങ്ങളെ ന്യായീകരിക്കാനാവില്ല.
എട്ട് വർഷത്തിനിടയിൽ ഹവാലാ പണം ഉപയോഗിച്ചുള്ള സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണം. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ എന്ത് നടപടി എടുത്തു എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് തീവ്രവാദ സംഘടനകളാണ്. വയനാട് പുനരധിവാസ പാക്കേജ് ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കണം. ഇരുവരും പരസ്പരം ഉന്നയിച്ച ആരോപണങ്ങൾ നിസാരമല്ല. ഇത് രാജ്യത്തിന്‍റെ അഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഈ വിഷയം CBI ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. പിആർ ഗിമ്മിക്കുകൾ ഉപയോഗിച്ച് ക്രിമിനൽ പ്രവർത്തനെങ്ങളെ ന്യായീകരിക്കാനാവില്ല. എട്ട് വർഷത്തിനിടയിലെ സ്വർണക്കള്ളക്കടത്ത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com