ഇരട്ട ഗോളുകൾ സമർപ്പിച്ചത് അമ്മയ്ക്ക്; റൊണാൾഡോയെ വാരിപ്പുണർന്ന് കുട്ടിക്കുറുമ്പൻ, VIDEO

അന്താരാഷ്ട്ര ഫുട്ബോളിൽ 915 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ അടിച്ചുകൂട്ടിയിരിക്കുന്നത്
ഇരട്ട ഗോളുകൾ സമർപ്പിച്ചത് അമ്മയ്ക്ക്; റൊണാൾഡോയെ വാരിപ്പുണർന്ന് കുട്ടിക്കുറുമ്പൻ, VIDEO
Published on


പ്രായം നാൽപ്പതിനോടടുത്തെങ്കിലും വീഞ്ഞ് പോലെയാണ് ഈ മനുഷ്യൻ... പഴകുന്തോറും വീര്യം കൂടുന്ന പറങ്കിപ്പടയുടെ സ്ട്രൈക്കർ അറേബ്യൻ മണ്ണിൽ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. അൽ നസറിനായി കളിച്ച കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇരട്ട ഗോളുകളുമായി ഉജ്ജ്വല ഫോമിലാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസർ നായകൻ്റെ ഇരട്ട ഗോൾ മികവിൽ ടീം തകർപ്പൻ ജയമാണ് ദമാക് എഫ്‌സിക്കെതിരെ നേടിയത്.

അന്താരാഷ്ട്ര ഫുട്ബോളിൽ 915 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ അടിച്ചുകൂട്ടിയിരിക്കുന്നത്. പ്രായം 30 പിന്നിട്ട ശേഷം മാത്രം 452 തവണയാണ് റോണോ ഗോൾവല കുലുക്കിയത്. സൗദി പ്രോ ലീഗിൻ്റെ ഈ സീസണിൽ 20 ഗോളുകളും നാല് അസിസ്റ്റുകളും ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു.

അതേസമയം, കഴിഞ്ഞ മത്സരത്തിൽ നേടിയ ഗോളുകൾ ക്രിസ്റ്റ്യാനോ സ്വന്തം അമ്മയ്ക്കാണ് സമർപ്പിച്ചത്. മകൻ്റെ പ്രകടനം നേരിൽ കണ്ട് ആസ്വദിക്കാൻ 69കാരിയായ മരിയ ഡൊലോറെസ് ഗ്രൗണ്ടിലെത്തിയിരുന്നു.

അതേസമയം, മത്സരത്തിനിടെ റൊണാൾഡോയ്ക്കൊപ്പം ഫോട്ടോയെടുക്കാനായി ഗ്രൗണ്ടിലേക്ക് ഒരു കുറുമ്പൻ ഓടിയെത്തിയതും സെക്യൂരിറ്റി ഗാർഡുകളിൽ നിന്ന് പയ്യനെ ക്രിസ്റ്റ്യാനോ ഇടപെട്ട് രക്ഷപ്പെടുത്തുന്നതുമായ ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ സെൽഫിയെടുക്കാൻ അനുവദിച്ചതോടെ ഈ കുട്ടി സൂപ്പർതാരത്തിൻ്റെ കഴുത്തിന് ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്യുന്നതും കാണാമായിരുന്നു. പുഞ്ചിരിയോടെയാണ് ഇതെല്ലാം റൊണാൾഡോ ആസ്വദിച്ചു കൊണ്ടിരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com