
നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തുന്ന സെൻട്രൽ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷയായ, സിയുഇടി യുജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയുന്നതിനായി, എൻടിഎ ഒഫീഷ്യൽ വെബ്സൈറ്റോ, exams.nta.ac.in/CUET-UG എന്ന ലിങ്കോ സന്ദർശിക്കാം. വിദ്യാർഥികൾക്ക് അപ്ലിക്കേഷൻ നമ്പർ, ജനനതീയതി, ഇ-മെയിൽ ഐഡി / മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരീക്ഷാഫലം അറിയാനും സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
ഇത്തവണ മൂന്ന് ഘട്ടങ്ങളിലായി നടന്ന സിയുഇടി യുജി പരീക്ഷ മെയ് 15, 29, ജൂലൈ 19 തീയതികളിലായാണ് നടന്നത്. 13,47,820 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
പരീക്ഷാഫലം അറിയുന്നതിനായി സന്ദർശിക്കേണ്ട ലിങ്ക്: