സംസ്ഥാന പാതയിൽ പാറേമ്പാടത്ത്‌ കൽവർട്ട്‌ തകർന്നു; കുന്നംകുളം-കോഴിക്കോട്‌ സംസ്ഥാനപാതയിലെ ഗതാഗതം പൂർണമായും നിലച്ചു

ഇതോടെ കുന്നംകുളം-കോഴിക്കോട്‌ സംസ്ഥാനപാതയിലെ ഗതാഗതം പൂർണമായും നിലച്ചു. ഇരുഭാഗത്ത്‌ നിന്നുള്ള വാഹനങ്ങളും പൊലീസ്‌ ബാരിക്കേഡുകൾ വച്ച്‌ വഴി തിരിച്ച്‌ വിടുകയാണ്‌
സംസ്ഥാന പാതയിൽ പാറേമ്പാടത്ത്‌ കൽവർട്ട്‌ തകർന്നു; കുന്നംകുളം-കോഴിക്കോട്‌ സംസ്ഥാനപാതയിലെ ഗതാഗതം പൂർണമായും നിലച്ചു
Published on

തൃശൂർ കുന്നംകുളം കുറ്റിപ്പുറം സംസ്ഥാന പാതയിൽ പാറേമ്പാടത്ത്‌ കൽവർട്ട്‌ തകർന്നു. നിർമാണം നടക്കുന്ന തൃശൂർ കുറ്റിപ്പുറം പാതയിൽ ഇന്ന് രാത്രിയോടെയാണ്‌ കൽവർട്ട്‌ തകർന്നത്‌. ഇതുവഴി വന്ന ലോറി ഡ്രൈവറാണ്‌ കൽവർട്ട്‌ തകർന്നത്‌ കണ്ടത്‌.

നിർമാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനപാതയുടെ പകുതി ഭാഗം പൊളിച്ചിട്ട നിലയിലാണ്‌. ഒരുവശത്ത്‌ നിന്ന് മാത്രം വാഹനങ്ങൾ കടത്തി വിട്ട്‌ ഗതാഗതം നിയന്ത്രിക്കുന്നതിനിടയിലാണ്‌ കൽവർട്ട്‌ തകർന്നത്‌. ഇതോടെ കുന്നംകുളം-കോഴിക്കോട്‌ സംസ്ഥാനപാതയിലെ ഗതാഗതം പൂർണമായും നിലച്ചു. ഇരുഭാഗത്ത്‌ നിന്നുള്ള വാഹനങ്ങളും പൊലീസ്‌ ബാരിക്കേഡുകൾ വച്ച്‌ വഴി തിരിച്ച്‌ വിടുകയാണ്‌.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com