സൈബർ ആക്രമണം; അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം

പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് നിർദേശം
സൈബർ ആക്രമണം; അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം
Published on

സൈബർ ആക്രമണത്തിൽ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ അന്വേഷണം. മെഡിക്കൽ കോളേജ് എസിപിക്കാണ് അന്വേഷണ ചുമതല.  കോഴിക്കോട് കമ്മീഷണർക്ക് അർജുന്‍റെ സഹോദരി അഞ്ജു നല്‍കിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദമായ അന്വേഷണം നടത്താനാണ് നിർദേശം.

വൈകാരികതയെ ചിലർ ചൂഷണം ചെയ്യുന്നുവെന്നും, സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് നേരിടുന്നുവെന്നും ഉൾപ്പെടെയുള്ള വിമർശനങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അർജുൻ്റെ കുടുംബം ഉന്നയിച്ചിരുന്നു. ലോറി ഉടമ മനാഫിനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. മനാഫ് അർജുന്‍റെ പേരിൽ പണം പിരിക്കുന്നുവെന്നായിരുന്നു അർജുൻ്റെ കുടുംബത്തിന്‍റെ ആരോപണം.

Also Read: "പണപ്പിരിവ് നടത്തിയിട്ടില്ല, വിവാദം ഇന്നത്തോടെ അവസാനിപ്പിക്കണം"; അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് മനാഫ്

അതേസമയം, അർജുൻ്റെ കുടുംബത്തെ വെച്ച് മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ലോറി ഉടമ മനാഫ് വാർത്താസമ്മേളനത്തില്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിച്ചതിൽ അർജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com