കേരള പോലീസിൻ്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ്! കാക്കനാട് ഓട്ടോ ഡ്രൈവറിൽ നിന്നും പണം തട്ടാൻ ശ്രമം

സിഐടിയു ഓട്ടോ തൊഴിലാളി സന്തോഷിൽ നിന്നുമാണ് നിയമ ലംഘനത്തിൻ്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചത്
കേരള പോലീസിൻ്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ്! കാക്കനാട് ഓട്ടോ ഡ്രൈവറിൽ നിന്നും പണം തട്ടാൻ ശ്രമം
Published on


എറണാകുളത്ത് കേരള പൊലീസിൻ്റെ പേരിൽ വീണ്ടും സൈബർ തട്ടിപ്പ്. കാക്കനാട് പടമുഗൾ സ്വദേശിയായ ഓട്ടോ ഡ്രൈവറിൽ നിന്നുമാണ് പണം തട്ടാൻ ശ്രമമുണ്ടായത്. സിഐടിയു ഓട്ടോ തൊഴിലാളി സന്തോഷിൽ നിന്നുമാണ് നിയമ ലംഘനത്തിൻ്റെ പേരിൽ പണം തട്ടാൻ ശ്രമിച്ചത്. ഓട്ടോ നിയമലംഘനം നടത്തിയെന്നും, 1000 രൂപ പിഴ അടക്കണമെന്നും ആവശ്യപ്പെട്ട് ചൂണ്ടിക്കാട്ടി വാട്ട്സ് ആപ്പിലാണ് മെസേജ് വന്നത്. സന്തോഷ് മെസേജ് തുറന്നെങ്കിലും പണം നഷ്ടമായില്ല. സംഭവം പൊലീസിൽ അറിയിച്ചതോടെ ഫോൺ ഫോർമാറ്റ് ചെയ്യണമെന്ന് നിർദ്ദേശിച്ചു.

അതേസമയം, ഇന്നലെ ജില്ലയിലെ രണ്ടുപേരിൽ നിന്നായി 1,81,500 രൂപ നഷ്ടപ്പെട്ടു.
കാക്കനാട് എൻജിഒ കോട്ടേഴ്സ് സ്വദേശി അൻവറിനും, മട്ടാഞ്ചേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയിൽ നിന്നുമാണ് 1,81,500 രൂപ നഷ്ടപ്പെട്ടത്. അറിയുന്നവർ തന്നെയാകാം തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് നി​ഗമനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com