ഡി-സോണ്‍ കലോത്സവത്തിനിടയിലെ സംഘര്‍ഷം: കെഎസ്‌യു പ്രവര്‍ത്തകരെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കണ്ടെത്തല്‍; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കലോത്സവത്തിനിടയിലുണ്ടയാ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
ഡി-സോണ്‍ കലോത്സവത്തിനിടയിലെ സംഘര്‍ഷം: കെഎസ്‌യു പ്രവര്‍ത്തകരെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന് കണ്ടെത്തല്‍; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
Published on
Updated on

കാലിക്കറ്റ് സര്‍വകലാശാല ഡി - സോണ്‍ കലോത്സവത്തിലെ സുരക്ഷ ജോലി നിര്‍വഹിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തല്‍. സംഘര്‍ഷം നടക്കുന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ചേര്‍പ്പ് സി.ഐ കെ.ഒ. പ്രദീപിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഘര്‍ഷത്തില്‍ പങ്കെടുത്ത കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാള എസ്.എച്ച്.ഒ സജിന്‍ ശശിക്കെതിരെയും വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.

മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കലോത്സവത്തിനിടയിലുണ്ടയാ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതിയും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് വീഴ്ച വ്യക്തമായി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈസ്എപിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഇതിന് പിന്നാലെ ചേര്‍പ്പ് സി.ഐ കെ.ഒ. പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നോര്‍ത്ത് സോണല്‍ ഐജി രാജ് പാല്‍ മീണ ഉത്തവിട്ടത്.

എസ്.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച കെ.എസ്.യു നേതാക്കളെ രക്ഷപ്പെടാന്‍ സഹായിച്ചത് ചേര്‍പ്പ് സി.ഐ. ആണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അബ്ദുള്‍ ബഷീര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രക്ഷപ്പെടുന്ന വഴിയില്‍ പ്രതികള്‍ക്കെതിരെ മറ്റൊരു ആക്രമുണ്ടാകുന്നതിനും സി.ഐയുടെ നടപടി കാരണമായെന്നും ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാനാണ് ആംബുലന്‍സ് എത്തിച്ചത് എന്നാണ് ഇതിന് വിശദീകരണമായി സി.ഐ നല്‍കിയത്. അതേസമയം മാള സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു എസ്.എച്ച്.ഒ സജിന്‍ ശശിയെ ഒഴിവാക്കി ഒരാള്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ചതില്‍ പൊലീസ് സേനക്കുള്ളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതേ തുടര്‍ന്ന് സി.ഐ സജിന്‍ ശശിക്കെതിരെയും നോര്‍ത്ത് സോണ്‍ ഐ.ജി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കലോത്സവത്തിനിടെയിലെ സംഘര്‍ഷം നടന്നത് മാള സി.ഐ നോക്കി നില്‍ക്കെയാണെന്ന പരാതിയും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും വിവിധ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലുണ്ട്. എസ്.എഫ്.ഐയും ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഡി.വൈ.എസ്.പി നടത്തുന്ന അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ മാള സി.ഐക്കെതിരെയും നടപടിയുണ്ടാകുമെന്ന സൂചനായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നത്.

ALSO READ: പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com