ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണം, വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ

ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണം, വിശ്വാസികളുടെ ആവശ്യം പരിഗണിക്കണം: രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും സ്വീകാര്യമെന്നും രാഹുൽ അറിയിച്ചു
Published on

ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യവുമായി പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണം. തീയതി മാറ്റാൻ തുടർച്ചയായി ആവശ്യപ്പെടുമെന്നും, കമ്മീഷൻ പിടിവാശി കാണിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും സ്വീകാര്യമെന്നും രാഹുൽ അറിയിച്ചു.

വോട്ടെടുപ്പ് ദിനമായ നവംബര്‍ 13ന് തന്നെയാണ് കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. നേരത്തെ, കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത് നവംബര്‍ 13ലെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും, ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഷാഫി പറമ്പിൽ എംപിയും നേരത്തെ ഇതേ കാര്യം ഉന്നയിച്ചിരുന്നു.

നവംബര്‍ 13നാണ് സംസ്ഥാനത്തെ പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ നടക്കുക. ഈ മാസം 23നാണ് വോട്ടെണ്ണൽ.


News Malayalam 24x7
newsmalayalam.com