
കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയതിനെ തുടർന്ന് കാൻ്റീൻ പൂട്ടി. കാൻ്റീനിൽ നിന്ന് വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടതിനെ തുടർന്ന് നൽകിയ പരാതിയിൽ ആണ് നടപടി
ആശുപത്രി സൂപ്രണ്ട് ഇടപെട്ടാണ് കാന്റീൻ പൂട്ടിയത്. ആശുപത്രിയിലെത്തിയ രോഗിയുടെ കൂട്ടിരിപ്പുകാരൻ വാങ്ങിയ കടലക്കറിയിൽ ആണ് പാറ്റയെ കണ്ടെത്തിയത്.
ന്യൂസ് മലയാളം ആണ് വാർത്ത ആദ്യം പുറത്തുവിട്ടത്. 2 മാസങ്ങൾക്ക് മുമ്പ് ബിരിയാണിയിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് കാന്റീൻ പൂട്ടിയിരുന്നു. പോസ്റ്റുമോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാൻ്റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർ ഹെൽത്ത് കാർഡ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.