ചൂരല്‍മല ദുരന്തം: ഡ്രോണുകള്‍ എത്തിച്ച് ചാലിയാറില്‍ തെരച്ചില്‍; മരണം 304

രക്ഷാപ്രവർത്തനം വിലയിരുത്താൻ എസ്പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഉടൻ ചേരും
ചൂരല്‍മല ദുരന്തം: ഡ്രോണുകള്‍ എത്തിച്ച് ചാലിയാറില്‍ തെരച്ചില്‍; മരണം 304
Published on

വയനാട് ചൂരൽമലയിലുണ്ടായ ദുരത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 304 ആയി. ചാലിയാറിൻ്റെ തീരത്ത് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ആരംഭിച്ചു. നാല് ഡ്രോണുകൾ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. ഈ തെരച്ചിലില്‍ ഒരു മൃതദേഹം കണ്ടെത്തി.  പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നത്.

ചാലിയാറിൽ കൂടുതൽ രക്ഷാപ്രവർത്തകരെത്തുന്നു

ചാലിയാർ പുഴയിൽ തെരച്ചിൽ നടത്തുന്നതിനായി കൂടുതൽ രക്ഷാപ്രവർത്തകരെത്തുന്നു. പുഴയ്ക്ക് അക്കരെയുള്ള വനത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തെരച്ചിൽ നടത്താനാണ് തീരുമാനം. കാലാവസ്ഥ അനുകൂലമായാൽ ഹെലികോപ്റ്റർ എത്തുമെന്ന് അറിയിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. ചാലിയാർ പുഴയിൽ തെരച്ചില്‍ ആരംഭിച്ച് മണിക്കൂറുകൾക്കകം ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ 174 മൃതദേഹങ്ങളാണ് ചാലിയാർ പുഴയിൽ നിന്ന് കണ്ടെത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ എത്തി.

അതേസമയം, കാണാതായവർക്കായി മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള സൈന്യത്തിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനം നാലാംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചാലിയാറിൻ്റെ തീരപ്രദേശങ്ങളിൽ തെരച്ചിൽ ആരംഭിച്ചു. രക്ഷാപ്രവർത്തനം വിലയിരുത്താൻ എസ്പിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഉടൻ ചേരും. 

അട്ടമല - ആറന്മല, മുണ്ടെക്കെ, പുഞ്ചിരിമട്ടം, വെള്ളാർമല വില്ലേജ് എച്ച്എസ്എസ് വെള്ളാർമല,ചാലിയാർ പുഴ എന്നിവിടങ്ങളിലായി 40 പേരടങ്ങുന്ന രണ്ട് സംഘമായാണ് തെരച്ചിൽ നടത്തുക. കൂടുതൽ ഡോഗ് സ്ക്വാഡുകളെ എത്തിക്കുമെന്നാണ് വിവരം.

ബെയ്ലി പാലത്തിൻ്റെ പണി പൂ‍‍‍ർത്തിയായതോടെ മുണ്ടക്കൈയിൽ ആറു സോണുകളായാണ് തെരച്ചിൽ നടത്തുക. ഒരു പോയിൻ്റിൽ രണ്ട് സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്. മൺവെട്ടികൾ, പിക്കാസ് ഉൾപ്പെടെയുള്ള ആയുധങ്ങളുപയോഗിച്ച് മണ്ണിനടിയിൽ ജീർണിച്ച അവസ്ഥയിൽ മൃതശീരങ്ങളുണ്ടോയെന്ന് തെരയുകയാണ് സംഘം. പ്രദേശത്ത് പ്രതികൂലമായ കാലവസ്ഥയാണ്. പ്രദേശവാസികളുൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിട്ടെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com