കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവം; പ്രതി കസ്റ്റഡിയില്‍

വ്യാജ ഡോക്ടർ അബു എബ്രഹാം ലൂക്കിനെയാണ് മുക്കത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മരിച്ച വിനോദ്
മരിച്ച വിനോദ്
Published on
Updated on

കോഴിക്കോട് കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിൽ വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ പ്രതി പിടിയില്‍. വ്യാജ ഡോക്ടർ അബു എബ്രഹാം ലൂക്കിനെയാണ് മുക്കത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൂച്ചേരിക്കടവ് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണു മരിച്ചത്. ആശുപത്രിയിലെ ആർ.എം.ഓ അബു അബ്രഹാം ലൂക്ക്‌ ആയിരുന്നു ചികിത്സ നൽകിയത്.

പിന്നാലെ ഇയാള്‍ വ്യാജ ഡോക്ടർ ആണെന്ന് ആരോപണവുമായി വിനോദിന്‍റെ കുടുംബം രംഗത്തെത്തി. മരിച്ച വിനോദ് കുമാറിന്റെ മകൻ ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസ്സായിട്ടില്ലെന്നു വ്യക്തമായത്.

സംഭവത്തിൽ കുടുംബം ഫറോക്ക് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അബു എബ്രഹാം ലൂക്കിനെ കസ്റ്റഡിയിൽ എടുത്തത്.


News Malayalam 24x7
newsmalayalam.com