ഷാഹിന മണ്ണാർക്കാടിൻ്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ആരോപണ വിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് പൊലീസിനു മേല്‍ രാഷ് ട്രീയ സമ്മർദം ഉണ്ടായതിനാലാണെന്നും ഇത് കേസ് മന്ദഗതിയിലാക്കിയെന്നുമായിരുന്നു സാദിഖിന്‍റെ പരാതി
ഷാഹിന മണ്ണാർക്കാട്
ഷാഹിന മണ്ണാർക്കാട്
Published on

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന മണ്ണാർക്കാടിൻ്റെ ദുരൂഹ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. മണ്ണാര്‍ക്കാട് പൊലീസിൻ്റെ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ഷാഹിനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഭര്‍ത്താവ് മുഹമ്മദ് സാദിഖ് പരാതിയില്‍ ഉന്നയിച്ചിരുന്നത്.


ആരോപണ വിധേയനായ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തത് പൊലീസിനു മേല്‍ രാഷ്ട്രീയ സമ്മർദം ഉണ്ടായതിനാലാണെന്നും ഇത് കേസ് മന്ദഗതിയിലാക്കിയെന്നുമായിരുന്നു സാദിഖിന്‍റെ പരാതി. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സാദിഖും മകളും ബന്ധുക്കളും പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ഷാഹിനയെ മണ്ണാര്‍ക്കാട് വടക്കുമണ്ണത്തുള്ള വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com