വയനാട് ദുരന്തവും നെഹ്റു ട്രോഫി മാറ്റിവെച്ചതും തിരിച്ചടിയായി; ഓണക്കാലമായിട്ടും ആലപ്പുഴയിലെ കായൽ ടൂറിസത്തിന് ഉണർവില്ല

തിരുവോണം കഴിഞ്ഞിട്ടും പുന്നമടയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പതിവിലും താഴെയാണ്
വയനാട് ദുരന്തവും നെഹ്റു ട്രോഫി മാറ്റിവെച്ചതും തിരിച്ചടിയായി; ഓണക്കാലമായിട്ടും ആലപ്പുഴയിലെ കായൽ ടൂറിസത്തിന് ഉണർവില്ല
Published on



ഓണക്കാലമായിട്ടും അവധി ആഘോഷിക്കാൻ ആലപ്പുഴയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഇത്തവണ ഗണ്യമായ കുറവ്. വയനാട് ദുരന്തവും നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചതും ജില്ലയിലെ കായൽ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് ബോട്ട് ഉടമകൾ പറയുന്നത്

നെഹ്‌റു ട്രോഫി വള്ളംകളിയോടെയാണ് ആലപ്പുഴയിൽ കായൽ ടൂറിസം സീസൺ തുടങ്ങുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവെച്ചതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു. ഓണക്കാലത്ത് ഈ കുറവ് നികത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബോട്ട് ഉടമകൾ. എന്നാൽ തിരുവോണം കഴിഞ്ഞിട്ടും പുന്നമടയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പതിവിലും താഴെയാണ്.

ALSO READ: കുശാലായി ഓണമുണ്ട് വാനരന്മാർ; വൈറലായി ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ

കുടുംബമായി ഓണാവധി ആഘോഷിക്കാനും ഹൗസ് ബോട്ട് യാത്ര നടത്താനും എത്തുന്നവരിൽ മാത്രമാണ് വിനോദ സഞ്ചാര മേഖലയുടെ പ്രതീക്ഷ. ഓണാവധി കണക്കിലെടുത്ത് സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താൻ ബോട്ട് ഉടമകൾക്ക് കർശന നിർദേശമുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ കർശന പരിശോധനയും നടക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com