സ്വാതന്ത്ര സമര ര​ക്ത​സാ​ക്ഷി​ക​ളോ​ട് നി​ന്ദയും ച​രി​ത്ര​നി​ഷേ​ധ​വും; RSS മേധാവിയുടെ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ദീപിക എഡിറ്റോറിയൽ

നിരവധി നൂറ്റാണ്ടുകളായി 'ശത്രുക്കളുടെ ആക്രമണം' നേരിട്ട ഭാരതത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ച ദിനമാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിനമെന്നായിരുന്നു മോഹൻ ഭഗവതിൻ്റെ പ്രസ്തവാന.
സ്വാതന്ത്ര സമര ര​ക്ത​സാ​ക്ഷി​ക​ളോ​ട് നി​ന്ദയും ച​രി​ത്ര​നി​ഷേ​ധ​വും; RSS മേധാവിയുടെ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച്   ദീപിക എഡിറ്റോറിയൽ
Published on

RSS മേധാവി മോഹൻ ഭാഗവതിൻ്റെ വിവാദ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ഇന്ത്യക്ക്‌ യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാദിനത്തിലാണെന്ന ഭാഗവതിൻ്റെ പ്രസ്താവന സ്വാതന്ത്ര സമര ര​ക്ത​സാ​ക്ഷി​ക​ളോ​ടുള്ള നി​ന്ദയും ച​രി​ത്ര​നി​ഷേ​ധ​വുമാണെന്ന് വിമർശനം. സം​ഘ​പ​രി​വാ​റി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​ന്ത​രി​ച്ച രാ​ഷ്‌​ട്ര​പ​തി​യെ ഉ​പ​യോ​ഗി​ച്ച​ത് നി​ഷ്ക​ള​ങ്ക​മാ​കാ​നി​ട​യി​ല്ലെന്നും വിമർശനം.

നിരവധി നൂറ്റാണ്ടുകളായി 'ശത്രുക്കളുടെ ആക്രമണം' നേരിട്ട ഭാരതത്തിന് യഥാർഥ സ്വാതന്ത്ര്യം ലഭിച്ച ദിനമാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിനമെന്നായിരുന്നു മോഹൻ ഭഗവതിൻ്റെ പ്രസ്തവാന. അതിനാൽ ഈ ദിവസം 'പ്രതിഷ്ഠാ ദ്വാദശി' ആയി ആഘോഷിക്കണമെന്ന് മോഹൻ ഭഗവത് പറഞ്ഞു. ഇൻഡോറിൽ ശ്രീരാമ ജന്മഭൂമിക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് 'ദേശീയ ദേവി അഹല്യ അവാർഡ്' സമ്മാനിച്ച ചടങ്ങിലായിരുന്നു വിവാദ പരാമർശം.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ വേളയിൽ രാജ്യത്ത് ഭിന്നതയൊന്നും ഉണ്ടായിട്ടില്ല. ആരെയും എതിർക്കാനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചതെന്നും ഭഗവത് അഭിപ്രായപ്പെട്ടു. 2024 ജനുവരി 22 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്ര വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. എന്നാൽ ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്, 2025 ജനുവരി 11 ന് പ്രതിഷ്ഠാ ചടങ്ങ് നടന്ന് ഒരു വർഷം പൂർത്തിയാക്കി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com