
ലോകസമാധാനത്തിൻ്റെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക തീവ്രവാദമാണെന്നും, അത് ആരും പൊതിഞ്ഞ് പിടിക്കരുതെന്നും കത്തോലിക്ക സഭ മുഖപത്രം ദീപിക. ഇസ്ലാമിക രാജ്യങ്ങളിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കുന്നു. ഇസ്ലാമികരാജ്യങ്ങളിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ളവരെ കൊന്നൊടുക്കുന്നവർ മറ്റു ജനാധിപത്യരാജ്യങ്ങളിൽ ഇരവേഷത്തിലാണ്. ഇസ്രയേലിൽ ഗാസയുടെ മോചനം അല്ല ക്രൈസ്തവ യഹൂദ സാന്നിധ്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു കഴിഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റിനു വേണ്ടിയുള്ള മുസ്ലിം ബ്രദർഹുഡിന് വേണ്ടിയാണ് എല്ലാം. ലോകമെങ്ങും വിവിധ പേരുകളിൽ തീവ്രവാദികൾ ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതും കാശ്മീരിൽ ആഭ്യന്തര വിദേശ വിനോദസഞ്ചാരികൾ വർധിച്ചതും പാകിസ്ഥാനെയും തീവ്രവാദി സംഘടനകളെയും അവരുടെ ആഭ്യന്തര അനുകൂലികളെയും വിറളി പിടിപ്പിച്ചുവെന്നും മുഖവാരികയിൽ പറയുന്നു.
രാജ്യമുണ്ടായി 77 വർഷം പിന്നിട്ടിട്ടും ഭരിക്കുന്നവരിലും, സൈനികമേധാവികളിലും, കോടതികളിലും പോലും ഉറക്കമിളക്കുന്ന ഈ തീവ്രവാദ വ്യാപാരികൾ വരുംതലമുറകളിലേക്കും വിഷം കുത്തിവെയ്ക്കുകയാണ്. തീവ്രവാദത്തെ നേരിടണമെങ്കിൽ ആദ്യം അതിനെ തിരിച്ചറിയണം. ഏതു മതത്തിലും, വർഗീയവാദികളല്ലാതെ വർഗീയതയെ തീറ്റിപ്പോറ്റില്ല എന്നതുപോലെ, ഭീകരരല്ലാതെ മറ്റാരും പ്രത്യക്ഷമായോ, പരോക്ഷമായോ ഭീകരരെ പിന്തുണയ്ക്കില്ലെന്നും മുഖപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.