അല്ലു അര്‍ജുന്റെ നായികയാവാന്‍ ദീപിക? അറ്റ്‌ലി ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് സൂചന

അതേസമയം സിദ്ദാര്‍ത്ഥ് ആനന്ദിന്റെ 'കിംഗ്' ആണ് ദീപിക അഭിനയിക്കുന്ന മറ്റൊരു ചിത്രം
അല്ലു അര്‍ജുന്റെ നായികയാവാന്‍ ദീപിക? അറ്റ്‌ലി ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് സൂചന
Published on

'ജവാന്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ അറ്റ്‌ലിയും ദീപിക പദുകോണും വീണ്ടും ഒന്നിക്കുന്നു. അല്ലു അര്‍ജുനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന 'AA22xA6' എന്ന ചിത്രത്തില്‍ ദീപിക നായികയായി എത്തുന്നു എന്നാണ് പീപിങ് മൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025 ജൂലൈ അല്ലെങ്കില്‍ ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ദീപിക അറ്റ്‌ലി ചിത്രത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ കാസ്റ്റിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ജാന്‍വി കപൂര്‍, മൃണാള്‍ ഠാകുര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

700 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിരവധി ഹോളിവുഡ് ടെക്‌നീഷ്യന്‍മാരും ചിത്രത്തിന്റെ ഭാഗമായിരിക്കും.

അതേസമയം സിദ്ദാര്‍ത്ഥ് ആനന്ദിന്റെ 'കിംഗ്' ആണ് ദീപിക അഭിനയിക്കുന്ന മറ്റൊരു ചിത്രം. ഷാരൂഖ് നായകനായ ചിത്രത്തില്‍ ദീപിക പ്രധാന കഥാപാത്രമാണെന്നാണ് റിപ്പോര്‍ട്ട്. 'കിംഗി'ന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും ദീപിക അറ്റ്‌ലി ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. കഴിഞ്ഞ ദിവസം 'കിംഗി'ന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.

തെലുങ്ക് സിനിമയിലേക്കുള്ള ദീപികയുടെ തിരിച്ചുവരവ് കൂടിയാണ് ഇത്. പ്രഭാസ് ചിത്രമായ 'കല്‍ക്കി 2898 എഡി'യായിരുന്നു ദീപിക അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം. അതിന് ശേഷം പ്രഭാസിന്റെ തന്നെ നായികയായി സന്ദീപ് റെഡ്ഡി വാങ്കയുടെ സ്പിരിറ്റില്‍ ദീപിക ഭാഗമാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദീപികയുടെ ചില ഡിമാന്റുകള്‍ അംഗീകരിക്കാനാവത്തതിനാല്‍ ചിത്രത്തില്‍ നിന്നും താരത്തെ മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com