
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍. അപകീര്‍ത്തി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹത്രസ് ദുരന്ത പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ രേഖ ശര്‍മ്മയ്ക്ക് സ്ത്രീകളിലൊരാള്‍ കുട പിടിച്ചു കൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.
ഹത്രസ് ദുരന്ത പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയ രേഖ ശര്‍മ്മ തന്റെ നേതാവിന്റെ പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലെന്നായിരുന്നു എന്ന് മഹുവ എക്‌സില്‍ കുറിച്ചിരുന്നു. പിന്നാലെയാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. നേരത്തെ മഹുവയെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ലോക്‌സഭയിലേക്ക് വീണ്ടും എംപിയായി എത്തിയ മഹുവ പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്നു.