ന്യൂഡൽഹിയെ കടത്തിവെട്ടുന്ന മത്സരം മുസ്തഫാബാദിൽ; ഡൽഹി തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലം

2020-ൽ പൗരത്വഭേദഗതി നിയമത്തിന് എതിരായ സമരത്തിനിടെ അറസ്റ്റിലായതാണ് മുഹമ്മദ് താഹിർ. അന്ന് ആംആദ്മി പാർട്ടിയുടെ കൌൺസിലർ ആയിരുന്ന താഹിർ ഇന്ന് AIMIM സ്ഥാനാർത്ഥിയാണ്. ജയിലിൽ കിടന്ന് നാമനിർദേശ പത്രിക നൽകിയ താഹിറിനായി മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഒവൈസിയുടെ പാർട്ടി നടത്തുന്നത്.
ന്യൂഡൽഹിയെ കടത്തിവെട്ടുന്ന മത്സരം  മുസ്തഫാബാദിൽ; ഡൽഹി തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലം
Published on

ഡൽഹിയിൽ ഏറ്റവും ശക്തമായ മത്സരം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ മത്സരിക്കുന്ന ന്യൂഡൽഹി മണ്ഡലത്തിലല്ല. പൗരത്വ ഭേദഗതി ബില്ലിന് എതിരായ സമരത്തെ തുടർന്ന് ഇപ്പോഴും ജയിലിൽ കഴിയുന്ന മുഹമ്മദ് താഹിർ ഹുസൈൻ മത്സരിക്കുന്ന മുസ്തഫാബാദാണ് പ്രവചനാതീതമായ മണ്ഡലം. അസദുദ്ദീൻ ഒവൈസിയുടെ AIMIM-നായി മത്സരിക്കുന്നത് പഴയ ആംആദ്മി കൌൺസിലറായ മുഹമ്മദ് താഹിറാണ്.

മുസ്ലിം വോട്ടുകൾ നിർണായകമായ മുസ്തഫാബാദിൽ കോൺഗ്രസിനും, ആംആദ്മി പാർട്ടിക്കും, അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്കും മാത്രമല്ല ജയപ്രതീക്ഷ. 2015-ൽ മണ്ഡലം അട്ടിമറിച്ചു നേടിയ ബിജെപിയും ഇത്തവണ ശുഭപ്രതീക്ഷയിലാണ്. ഏറ്റവും ശക്തരും ജനപ്രിയരുമായ നാലുപേർക്കുവേണ്ടിയാണ് അതിശക്തമായ പ്രചാരണം നടക്കുന്നത്.

2020-ൽ പൗരത്വഭേദഗതി നിയമത്തിന് എതിരായ സമരത്തിനിടെ അറസ്റ്റിലായതാണ് മുഹമ്മദ് താഹിർ. അന്ന് ആംആദ്മി പാർട്ടിയുടെ കൌൺസിലർ ആയിരുന്ന താഹിർ ഇന്ന് AIMIM സ്ഥാനാർത്ഥിയാണ്. ജയിലിൽ കിടന്ന് നാമനിർദേശ പത്രിക നൽകിയ താഹിറിനായി മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഒവൈസിയുടെ പാർട്ടി നടത്തുന്നത്.

സിറ്റിങ് എംഎൽഎ ഹാജി യൂനസിനെ മാറ്റിയാണ് ആംആദ്മി പാർട്ടി അദീൽ അഹമ്മദ് ഖാനെ രംഗത്തിറക്കിയത്. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കാതിരിക്കാൻ പകുതി എംഎൽഎമാരെ മൽസരിപ്പിച്ചപ്പോൾ സീറ്റ് പോയതാണ് ഹാജി യൂനസിന്. അലി മെഹ്ദി എന്ന ജനകീയ നേതാവിനെ ഇറക്കി കോൺഗ്രസും മൽസരം കടുപ്പിക്കുകയാണ്. 2013 വരെ കോൺഗ്രസിന്‍റെ കുത്തക മണ്ഡലമായിരുന്നു മുസ്തഫാബാദ്.

മൂന്നു മുസ്ലിം സ്ഥാനാർത്ഥിമാരുടെ മത്സരത്തിനിടെ തൊട്ടടുത്ത മണ്ഡലമായ കാരവൽ നഗറിലെ സിറ്റിംഗ് എംഎൽഎയായ മോഹൻസിംഗ് ബിഷ്തിനെ രംഗത്തിറക്കിയ ബിജെപി വെറും ചൂതാട്ടമല്ല നടത്തുന്നത്. സമാനമായ സ്ഥിതിയിൽ 2015-ൽ ജഗദീഷ് പ്രധാൻ ഈ മണ്ഡലം ജയിച്ചിരുന്നു. ഡെൽഹിയിൽ പ്രചാരണത്തിന് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന മണ്ഡലമാണ് ഇന്ന് മുസ്തഫാബാദ്. രാപ്പകൽ ഇല്ലാത്ത പ്രചാരണമാണ് മണ്ഡലത്തിലങ്ങോളമിങ്ങോളം നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com