ഡൽഹിയിൽ വീണ്ടും മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ, വെള്ളപ്പൊക്ക മുന്നറിയിപ്പും

ജൂലൈ 17 വരെ ഡൽഹിയിലും നോയിഡയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം
ഡൽഹിയിൽ വീണ്ടും മഴ കനക്കുന്നു; വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ, വെള്ളപ്പൊക്ക മുന്നറിയിപ്പും
Published on

ഡൽഹിയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ജൂലൈ 17 വരെ ഡൽഹിയിലും നോയിഡയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉള്ളതിനാൽ തന്നെ നോയിഡയിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയോടൊപ്പം വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ വെള്ളം ഉയരുന്ന സാഹചര്യമുണ്ടായാൽ പ്രദേശവാസികൾ മാറിത്താമസിക്കണമെന്നാണ് മുന്നറിയിപ്പ്.

യമുനയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡൽഹിയിലേയും നോയിഡയിലേയും ചില ഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കത്തിനും ദുരിതത്തിനും കാരണമായിരുന്നു. കനത്ത മഴ പ്രവചിച്ച സാഹചര്യത്തിൽ ഇതേ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

പകൽ മുഴുവനുമുള്ള ഒറ്റപ്പെട്ട മഴയ്ക്ക് പുറമെ വരും ദിവസങ്ങളിൽ ഡൽഹിയിലും നോയിഡയിലും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ന്യൂ ഡൽഹി, തെക്ക്-പടിഞ്ഞാറൻ ഡൽഹി, ദക്ഷിണ ഡൽഹി, എന്നിവടങ്ങളിൽ ഒറ്റപ്പെട്ടതും, ഇടിമിന്നലോടു കൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com