
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും കുരുക്ക് വീണു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ കെജ്‌രിവാളിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. തിഹാർ ജയിലിലെത്തിയാണ് സിബിഐ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്നും ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. നാളെ കെജ്‌രിവാളിനെ സിബിഐ കോടതിയിൽ ഹാജരാക്കാനുള്ള നടപടികളും ആരംഭിച്ചു.
അതേ സമയം കേസിൽ കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവിൻ്റെ സ്റ്റേ ഹൈക്കോടതി നീട്ടിയിരുന്നു. ഇഡിയുടെ വാദങ്ങൾ ശരിയായ വിധം പരിഗണിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ജാമ്യം സ്റ്റേ ചെയ്തതിനെതിരെ കെജ്രിവാൾ നൽകിയ ഹർജി സുപ്രിം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്.