ഡൽഹി മദ്യനയ കേസ്; സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ

തന്നെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടയച്ച ജൂൺ 26ലെ വിചാരണക്കോടതി ഉത്തരവിനെതിരെയും അദ്ദേഹം ഹർജി സമർപ്പിച്ചു
ഡൽഹി മദ്യനയ കേസ്; സിബിഐ അറസ്റ്റിനെതിരെ അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ
Published on

ഡൽഹി മദ്യനയ കേസിൽ സിബിഐയുടെ അറസ്റ്റിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്നെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടയച്ച ജൂൺ 26ലെ വിചാരണക്കോടതി ഉത്തരവിനെതിരെയും അദ്ദേഹം ഹർജി സമർപ്പിച്ചു.

കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ കേസിൽ തെളിവുണ്ടെന്ന് കാണിച്ച് കസ്റ്റഡി കാലാവധി നീട്ടണമെന്ന സിബിഐയുടെ അപേക്ഷ പരിഗണിച്ച് ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡി നീട്ടുകയായിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയാണ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

അതേസമയം പൊലീസ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണെന്നും കെജ്‌രിവാളിന് ജാമ്യാപേക്ഷ നൽകാമെന്നും വിചാരണക്കോടതി അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com