ഡൽഹി മെട്രോ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 72,600 രൂപ വരെ ശമ്പളം, എഴുത്ത് പരീക്ഷ ഇല്ല

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 8 ആണ്
ഡൽഹി മെട്രോ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; 72,600 രൂപ വരെ ശമ്പളം, എഴുത്ത് പരീക്ഷ ഇല്ല
Published on

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഡൽഹി മെട്രോ. സൂപ്പർവൈസർ (എസ് ആൻഡ് ടി), ജൂനിയർ എഞ്ചിനീയർ (ജെഇ), അസിസ്റ്റൻ്റ് സെക്ഷൻ എഞ്ചിനീയർ (എഎസ്ഇ), സെക്ഷൻ എഞ്ചിനീയർ (എസ്ഇ), സീനിയർ സെക്ഷൻ എഞ്ചിനീയർ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 8 ആണ്.

മാനദണ്ഡങ്ങൾ

*ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്
*ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
*ഐടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്
*ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്
*ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
 

എന്നിവയിൽ കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ CGPA ആവശ്യമാണ്. അപേക്ഷകർ 55 നും 62 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഇൻ്റർവ്യൂവിൻ്റെയും തുടർന്ന് മെഡിക്കൽ ഫിറ്റ്‌നസ് ടെസ്റ്റിൻ്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.


ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക ഡിഎംആർസി വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഫോം പൂരിപ്പിച്ച് താഴെപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇമെയിൽ വഴി: career@dmrc.org എന്ന വിലാസത്തിലേക്ക് അപേക്ഷ അയക്കാവുന്നതാണ്.

എക്‌സിക്യൂട്ടീവ് ഡയറക്ടർ (എച്ച്ആർ), ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, മെട്രോ ഭവൻ, ഫയർ ബ്രിഗേഡ് ലെയ്ൻ, ബരാഖംബ റോഡ്, ന്യൂഡൽഹി എന്ന വിലാസത്തിൽ തപാൽ വഴിയും അപേക്ഷ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് ഡൽഹി മെട്രോ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം 2024 സന്ദർശിക്കാവുന്നതാണ്. റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം അനുസരിച്ച്, തെരഞ്ഞെടുത്ത ഉദ്യോഗാർഥികൾക്ക് തസ്തികയ്ക്കനുസരിച്ച്     50,000 രൂപയ്ക്കും 72,600 രൂപയ്ക്കും ഇടയിൽ പ്രതിമാസ ശമ്പളം ലഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com