ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; ഡൽഹി എയർപോർട്ടിൽ വീണ 82കാരിക്ക് ഗുരുതര പരിക്ക്

വിമാനത്താവളത്തിൽ വീണ് പരിക്കേറ്റ 82കാരിക്ക് പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ലെന്ന് കൊച്ചുമകൾ പാറൂൾ കൻവാർ പ്രതികരിച്ചു
ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; ഡൽഹി എയർപോർട്ടിൽ വീണ 82കാരിക്ക് ഗുരുതര പരിക്ക്
Published on

എയർ ഇന്ത്യ വീൽ ചെയർ നൽകാത്തതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വീണ് പരിക്കേറ്റ 82കാരിക്ക് ഗുരുതര പരിക്ക്. നേരത്തെ ബുക്ക് ചെയ്ത വീൽ ചെയറിനായി ഒരു മണിക്കൂർ കാത്ത് നിന്നിട്ടും വീൽ ചെയർ നൽകാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ 82കാരിയായ രാജ് പസ്രിച എഴുന്നേറ്റ് നടന്നപ്പോഴാണ് വീണ് പരിക്കേറ്റത്.

ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ വീണ് പരിക്കേറ്റ 82കാരിക്ക് പ്രാഥമിക ശുശ്രൂഷ പോലും നൽകിയില്ലെന്ന് അവരുടെ കൊച്ചുമകൾ പ്രതികരിച്ചു. ഏറെ നേരത്തിന് ശേഷം വീൽ ചെയർ വന്ന് ചുണ്ടിൽ നിന്ന് രക്തം വന്ന്, തലയ്ക്കും മൂക്കിനും പരിക്കേറ്റ നിലയിലാണ് വിമാനത്തിൽ കയറിയതെന്നും അവർ ആരോപിച്ചു. തന്റെ മുത്തശ്ശി രണ്ട് ദിവസമായി ഐസിയുവിൽ ആണെന്നും ശരീരത്തിന്റെ ഇടതു വശത്തിൻ്റെ ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും കൊച്ചുമകൾ പറഞ്ഞു. വിഷയത്തെ സംബന്ധിച്ച് കൊച്ചുമകളായ പാറൂൾ കൻവാർ എക്സിൽ കുറിക്കുകയായിരുന്നു.

ഡൽഹിയിൽ നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന എയർ ഇന്ത്യ (AI2600) വിമാനത്തിനാണ് ബുക്ക് ചെയ്തതെന്നും, ടിക്കറ്റിൽ വിമാനത്തിലേക്ക് കയറുന്നത് വരെ വിമാനം ആവശ്യമുണ്ടെന്ന് പ്രത്യേകമായി പരാമർശിക്കുകയും ചെയ്തിട്ടുണ്ടെന്നും കൊച്ചുമകളുടെ അഭ്യർഥനയിൽ പറയുന്നു. തനിക്ക് വേറെ വഴിയില്ലാത്തതിനാലാണ് ഇത് പോസ്റ്റ് ചെയ്യുന്നത് എന്നും, മനുഷ്യജീവനും ക്ഷേമത്തിനും ഇത്ര വില കുറച്ച് കാണുന്നത് തനിക്ക് വലിയ വിഷമമുണ്ടാക്കുന്നുവെന്നും പാറൂൾ കൻവാർ പ്രതികരിച്ചു.

എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും, അവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും എയർ ഇന്ത്യ ഇതിന് മറുപടി നൽകി. "ആശങ്ക പരിഹരിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ട്" എത്രയും വേഗം വിശദാംശങ്ങൾ പങ്കുവെക്കുമെന്നും എയർലൈൻ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com