മൂടൽമഞ്ഞിൽ മൂടി ഡൽഹി, 150 വിമാനങ്ങളും, 26 ട്രെയിനുകളും വൈകി; വായു ഗുണനിലവാരം അതീവ ഗുരുതരം

കുറഞ്ഞ ദൃശ്യപരത ലാൻഡിങ്ങിന് സജ്ജീകരിച്ച വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക്ഓഫും തുടരുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു
മൂടൽമഞ്ഞിൽ മൂടി ഡൽഹി, 150 വിമാനങ്ങളും, 26 ട്രെയിനുകളും വൈകി; വായു ഗുണനിലവാരം അതീവ ഗുരുതരം
Published on


ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. എൻസിആർ ഭാഗങ്ങൾ മൂടൽമഞ്ഞ് കനത്തതോടെ ദൃശ്യപരത ഗണ്യമായി കുറഞ്ഞു. ഇത് വിമാന, ട്രെയിൻ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 150ലധികം വിമാനങ്ങൾ വൈകിയതായി എയർപോർട്ട് അ​ധികൃതർ അറിയിച്ചു. അതേസമയം, കുറഞ്ഞ ദൃശ്യപരത ലാൻഡിങ്ങിന് സജ്ജീകരിച്ച വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക്ഓഫും തുടരുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.

ഗോവയിൽ നിന്നുള്ള കേരള ഗവർണർ രജേന്ദ്രവിശ്വാനാഥ് അവലേക്കറുടെ വിമാനവും വൈകുമെന്ന് അ​ധികൃതർ വ്യക്തമാക്കി. 26 ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നൂറുകണക്കിന് വിമാനങ്ങളും ട്രെയിനുകളും

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മൂടൽ മഞ്ഞ് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. താപനില 5 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന മുന്നറിയിപ്പുള്ളതിനാൽ വെള്ളിയാഴ്ച ഡൽഹിയിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

അതേസമയം, ഡല്‍ഹിയിലെ വായുമലിനീകരണവും ഗുരുതരമായി തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വെബ്‌സൈറ്റിലെ ഡാറ്റ അനുസരിച്ച് തലസ്ഥാനത്തെ ഇന്നത്തെ വായുഗുണനിലവാര സൂചിക 408 ആണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com