കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി

റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ്  സാബു ആത്മഹത്യ ചെയ്തത്
കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കി
Published on


ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളങ്ങാശ്ശേരിയിൽ സാബുവാണ് ആത്മഹത്യ ചെയ്തത്. റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുൻപിലാണ്  സാബു ആത്മഹത്യ ചെയ്തത്.


ALSO READ: കേസ് വീണ്ടും അട്ടിമറിക്കപ്പെടും; പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനെ നിയമിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ


നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തുക തിരികെ ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാൽ തുക നൽകാൻ ബാ​ങ്ക് തയ്യാറായില്ലെന്നാണ് വിവരം. സിപിഎമ്മാണ് ബാങ്ക് ഭരിക്കുന്നത്.

സംഭവത്തിൽ കട്ടപ്പനയിലെ വ്യാപാരികളും കോൺ​ഗ്രസ് നേതാക്കളും പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേക്കാർ പറയുന്നത്. ആർഡിഒ ഉൾപ്പെടെ സ്ഥലത്ത് എത്തി വേണം സാബുവിന്റെ മൃതദേഹം നീക്കം ചെയ്യാൻ എന്നാണ് ഇവരുടെ ആവശ്യം. ഇന്ന് ഒരു മണി മുതൽ അഞ്ചു മണിവരെ കട്ടപ്പനയിൽ ഹർത്താലും പ്രഖ്യപിച്ചിട്ടുണ്ട്. കോൺഗ്രസും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com