ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടി; എ. രാജയുടെ ഹർജി പരിഗണിക്കാന്‍ മാറ്റി സുപ്രീം കോടതി

2023 മാർച്ചിലാണ് ദേവികുളം അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള സിപിഎമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് വിജയം കേരള ഹൈക്കോടതി അസാധുവാക്കിയത്
ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ നടപടി; എ. രാജയുടെ ഹർജി പരിഗണിക്കാന്‍ മാറ്റി സുപ്രീം കോടതി
Published on

ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതിന് എതിരായുള്ള എ. രാജയുടെ ഹർജി സുപ്രീം കോടതി മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാനായി മാറ്റി. ഈ മാസം 25നായിരിക്കും ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതി കേൾക്കുക.

ALSO READ: "ആർഎസ്എസിനെ പൊന്നുപോലെ സംരക്ഷിക്കുകയെന്നത് പൊലീസ് അജണ്ട"; പി.വി. അൻവറിൻ്റെ ആരോപണങ്ങൾ ശരി വെച്ച് സന്ദീപാനന്ദഗിരി

2023 മാർച്ചിലാണ് ദേവികുളം അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള സിപിഎമ്മിലെ എ. രാജയുടെ തെരഞ്ഞെടുപ്പ് വിജയം കേരള ഹൈക്കോടതി അസാധുവാക്കിയത്. ജസ്റ്റിസ് പി. സോമരാജന്‍റെ ബെഞ്ചാണ് തെരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.  നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ക്രിസ്തുമതത്തിൽ ഉൾപ്പെട്ട വ്യക്തിയെന്ന നിലയിൽ പട്ടികജാതി സംവരണ സീറ്റിൽ മൽസരിക്കാൻ യോഗ്യനല്ലെന്ന് വിലയിരുത്തിയാണ്‌ എ. രാജയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്.

തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള കാലയളവിൽ സ്റ്റേ ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഹർജിയില്‍ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ പിന്‍ബലത്തിലാണ് രാജ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി തൊട്ടടുത്ത എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാർ നൽകിയ ഹർജിയിലാണ് എ. രാജയെ അയോഗ്യനാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com