ശബരിമലയില്‍ ഭക്തജന പ്രവാഹം; ഇന്നലെ ദർശനം നടത്തിയത് 72,000ത്തോളം തീർഥാടകർ, നടവരവിലും വർധന

മുൻ വർഷത്തേക്കാൾ ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ ഇതുവരെ ദർശനം നടത്തിയത്
ശബരിമലയില്‍ ഭക്തജന പ്രവാഹം; ഇന്നലെ ദർശനം നടത്തിയത് 72,000ത്തോളം തീർഥാടകർ, നടവരവിലും വർധന
Published on

ശബരിമലയിൽ വന്‍ ഭക്തജന തിരക്ക്. 72,000ത്തോളം തീർഥാടകരാണ് ഇന്നലെ ദർശനം നടത്തി. മണ്ഡലകാല പൂജകള്‍ക്ക് നട തുറന്നതിനു ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഈ വർഷം ഇതുവരെ ദർശനം നടത്തിയ തീർഥാടകരുടെ എണ്ണം 6 ലക്ഷം കടന്നു.

തീർഥാടകരുടെ വർധന ശബരിമലയിലെ നടവരവിലും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് കോടി രൂപയിലധികം വരുമാന വർധനയുണ്ടായെന്ന് സൂചന. കണക്ക് ഇന്ന് വൈകിട്ട് ദേവസ്വം ബോർഡ് പുറത്തുവിടും. മുൻ വർഷത്തേക്കാൾ ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ഇത്തവണ ഇതുവരെ ദർശനം നടത്തിയത്.

Also Read: ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ പരോക്ഷ പരാമർശം; പി.എം.എ. സലാമിനെതിരെ സംയുക്ത പ്രസ്താവനയുമായി സമസ്ത നേതാക്കള്‍

അതേസമയം, കണ്ണൂർ ചെറുതാഴത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 26 പേർക്ക് പരുക്കേറ്റു. കർണാടക ഹാസനിൽ നിന്നുള്ള ഭക്തരാണ് അപകടത്തിൽ പെട്ടത്.
കെഎസ്ടിപി റോഡിൽ ചെറുതാഴം അമ്പലം റോഡിലാണ് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 26 അംഗ സംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com