
ഡൽഹി സർക്കാരിൻ്റെ പുതിയ ചീഫ് സെക്രട്ടറിയായി ഐഎഎസ് ഉദ്യോഗസ്ഥൻ ധർമേന്ദ്രയെ നിയമിച്ചു. 1989 ബാച്ച് എജിഎംയുടി കേഡറിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ധർമേന്ദ്ര നിലവിൽ അരുണാചൽ പ്രദേശിൻ്റെ ചീഫ് സെക്രട്ടറി കൂടിയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് സെപ്തംബർ 1 മുതലാണ് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുക. നിലവിലെ ചീഫ് സെക്രട്ടറി നരേഷ് കുമാറിൻ്റെ കാലവധി ഓഗസ്റ്റ് 31 വരെയാണ്.