
അർജുൻ്റെ കുടുംബം ഉയർത്തിയ ആരോപണങ്ങളിൽ വീശദീകരണവുമായി ലോറി ഉടമ മനാഫും കുടുംബവും. അർജുൻ്റെ മരണത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ലെന്നും പി ആർ വർക്ക് നടത്തിയിട്ടില്ലെന്നും മനാഫ് പറഞ്ഞു. വൈകാരികമായി പ്രതികരിച്ചതിൽ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് അറിയിച്ചു.
ഇന്നത്തോടെ ഈ വിഷയം അവസാനിക്കണം. ഒരു പൈസയും പിരിച്ചിട്ടില്ല. ആരുടേയും പണം വാങ്ങേണ്ട അവസ്ഥയില്ല. പണം വാങ്ങിയോ എന്ന് അക്കൗണ്ട് പരിശോധിക്കാമെന്നും മനാഫ് പറഞ്ഞു. മുക്കത്ത് നടന്ന സ്വീകരണ ചടങ്ങിൽ പണം തരാമെന്ന് പറഞ്ഞപ്പോൾ അർജുന്റെ അക്കൗണ്ടിൽ ഇടാനാണ് പറഞ്ഞത്. ഇതിനായി അക്കൗണ്ട് നമ്പർ ചോദിച്ചതാണ് തെറ്റ്. എന്തെങ്കിലും പണം കിട്ടിയാൽ അർജുന്റെ മകൻ അയാന് നൽകാനാണ് ഉദ്ദേശിച്ചതെന്നും മനാഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.