ചിത്രത്തിലേക്ക് വടിവേലു സാറിനെ പരിഗണിച്ചിരുന്നു, എന്നാൽ ജയറാം എന്ന ഓപ്ഷൻ വന്നപ്പോൾ എക്സൈറ്റഡായി; കാർത്തിക് സുബ്ബരാജ്

ഇത് ഗംഭീരമാകും എന്ന് തോന്നി. അങ്ങനെ ജയറാം സാറിനോട് ഈ കഥ പറഞ്ഞു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു,' എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് വെളിപ്പെടുത്തിയത്.
ചിത്രത്തിലേക്ക് വടിവേലു സാറിനെ പരിഗണിച്ചിരുന്നു, എന്നാൽ ജയറാം എന്ന ഓപ്ഷൻ വന്നപ്പോൾ എക്സൈറ്റഡായി; കാർത്തിക് സുബ്ബരാജ്
Published on

തമിഴകത്തിൻ്റെ ഇഷ്ടനായകൻ സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് റെട്രോ.ആക്ഷനും റൊമാൻസും ഇഴചേരുന്ന ചിത്രം സൂര്യയുടെ തിരിച്ചുവരവാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനിടെ മലയാളി പ്രേക്ഷകരിൽ ആവേശം ഉയർത്തി ജയറാമും, ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇപ്പോഴിതാ ജയറാമിനെ പരിഗണിച്ച സാഹചര്യം തുറന്നു പറയുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.


ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ വടിവേലു ഉൾപ്പടെയുള്ള പലരെയും ആലോചിച്ചിരുന്നു എന്നാണ് കാർത്തിക് സുബ്ബരാജ് പറഞ്ഞത്. എന്നാൽ ജയറാം എന്ന ഓപ്ഷൻ വന്നപ്പോൾ എക്സൈറ്റഡായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

'നിരവധിപ്പേരെ ആലോചിച്ചിരുന്നു ആ കഥാപാത്രത്തിനായി. വടിവേലു സാറിനെയും പരിഗണിച്ചിരുന്നു. എന്നാൽ സഹസംവിധായകർക്കൊപ്പമുള്ള ചർച്ചകൾക്കിടയിൽ ജയറാം സാർ എന്ന ഓപ്‌ഷൻ വന്നപ്പോൾ ഞാൻ വളരെ എക്സൈറ്റഡായി. ഇത് ഗംഭീരമാകും എന്ന് തോന്നി. അങ്ങനെ ജയറാം സാറിനോട് ഈ കഥ പറഞ്ഞു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു,' എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് സുബ്ബരാജ് വെളിപ്പെടുത്തിയത്.

സൂര്യയുടെ 44 ാം ചിത്രമാണ് റെട്രോ.പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്‍മണ്യന്‍, പ്രേം കുമാര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

2 ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം എന്നിവരാണ്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.റെട്രോ മെയ് 1നാണ് തിയേറ്ററിലെത്തുന്നത്. കര്‍ത്തിക് സുബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

സൂര്യ നായകനായെ ഏറ്റവും ഒടുവിലെത്തിയ ചിത്രം കങ്കുവ ആണ്. ആഗോള തലത്തിൽ 100 കോടി ക്ലബ്ബിലെത്തിയെങ്കിലും ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സിരുത്തൈ ശിവയാണ് ചിത്രത്തിൻ്റെ സംവിധായകൻ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com