ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തനിക്കെതിരെ നിലനിൽക്കില്ല: ലൈംഗികാതിക്രമ കേസുകൾ റദ്ദാക്കണം; രഞ്ജിത് ഹൈക്കോടതിയിൽ

ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാണാവശ്യം
ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തനിക്കെതിരെ നിലനിൽക്കില്ല: ലൈംഗികാതിക്രമ കേസുകൾ റദ്ദാക്കണം; രഞ്ജിത് ഹൈക്കോടതിയിൽ
Published on


തനിക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാതിക്രമ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത് ഹൈക്കോടതിയിൽ. ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാണാവശ്യം.

2009ൽ നടന്നതായി പറയുന്ന സംഭവത്തിൽ 2024 ഓഗസ്റ്റ് 26 നാണ് പരാതി നൽകിയതെന്നും പരാതിയിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തനിക്കെതിരെ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഹർജിയിൽ ജസ്റ്റിസ് സി. ജയചന്ദ്രൻ വിശദീകരണം തേടി.

2009ൽ ‘പാലോരി മാണിക്യം’ സിനിമയുടെ ഒഡീഷനായി എറണാകുളത്തെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയ ശേഷം ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത് സ്പർശിച്ചുവെന്നായിരുന്നു നടിയുടെ പരാതി. തുടർന്നാണ് സ്ത്രീയുടെ അന്തസിന് ക്ഷതമേൽപ്പിക്കുന്ന നടപടിയെന്നതടക്കം വകുപ്പുകൾ ചേർത്ത് കേസെടുത്തത്. ഈ കേസുകൾ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com