മദ്രസ ഫണ്ടിങ് നിർത്താനാവശ്യപ്പെട്ടുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്ത്; എന്‍ഡിഎയ്ക്ക് ഉള്ളിലും ഭിന്നാഭിപ്രായം

മദ്രസകൾ പൊതുവിദ്യാഭ്യാസത്തിന് വേണ്ടി എന്ന ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു
മദ്രസ ഫണ്ടിങ് നിർത്താനാവശ്യപ്പെട്ടുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്ത്; എന്‍ഡിഎയ്ക്ക് ഉള്ളിലും ഭിന്നാഭിപ്രായം
Published on

മദ്രസകളുടെ ഫണ്ടിങ് നിർത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കയച്ച കത്തില്‍ എന്‍ഡിഎ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നാഭിപ്രായം.  തെലുങ്ക് ദേശവും ചിരാഗ് പസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയും (റാം വിലാസ്) വിഷയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്നും മദ്രസ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോയുടെ കത്ത്.

ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തിനൊപ്പമുള്ള റിപ്പോർട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ടായിരുന്നു. 'കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ വേഴ്‌സസ് മദ്രസകള്‍' എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേർത്തിരിക്കുന്നത്. മദ്രസകൾ മതേതര മൂല്യങ്ങൾ പാലിക്കുന്നില്ല. ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ മദ്രസകളിൽ അരങ്ങേറുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവട് പിടിച്ചുള്ള നിർദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്നത്.

Also Read: മദ്രസ ബോർഡുകൾ അടച്ചുപൂട്ടണം, ധനസഹായം നിർത്തണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

മദ്രസകൾ പൊതുവിദ്യാഭ്യാസത്തിന് വേണ്ടി എന്ന ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. മദ്രസ പാഠ പുസ്തകങ്ങളിലെ ഉള്ളടക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. മതേതര മൂല്യങ്ങളും ഭരണഘടനയും ഉയർത്തി പിടിക്കാൻ നടപടിയുണ്ടാകണമെന്നാണ് കമ്മീഷൻ്റെ ശുപാർശ . കേരളത്തിലെ മദ്രസകളുടെ കണക്ക് സംബന്ധിച്ച പരാമർശം പത്ര വാർത്തകളെ ഉദ്ധരിച്ചാണ് കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ബാലാവകാശ കമ്മീഷൻ്റെ നടപടിക്കെതിരെ പ്രതിപക്ഷ സഖ്യവും ഇന്ത്യയിലെ വിവിധ പാർട്ടികളും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയമാണ് കമ്മീഷൻ്റെ നടപടിയിലൂടെ പ്രകടമാകുന്നതെന്ന് ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികൾ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com