പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ; വടകരയിൽ SSLC പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടെന്ന് പരാതി

M.J.V.H.S.സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. A+ കുറയാൻ സാധ്യതയെന്ന് ഗ്രൂപ്പിൽ മെസേജ് വന്നിട്ടുണ്ട്.പ്രസ്തുത സ്കൂൾ വിജയശതമാനവും എ പ്ലസിൻ്റെ വർദ്ധിപ്പിക്കാനുമാണ് ഇത്തരം ക്രമക്കേട് നടത്തുന്നതെന്നാണ് ആക്ഷേപം.
പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ; വടകരയിൽ SSLC പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടെന്ന് പരാതി
Published on

കോഴിക്കോട് വടകരയിൽ എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടെന്ന് പരാതി. പരീക്ഷാ ദിവസം കുട്ടികളെ സഹായിക്കാൻ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരും സ്കൂളിൽ എത്തുന്നു എന്നാണ് പരാതിയിൽ പറയുന്നത്. വടകര വില്ല്യാപ്പള്ളി എം ജെ വി എച്ച് എസ് സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പരാതി ഉയർന്നത്. പരീക്ഷ ഫല A+ കുറയാൻ സാധ്യതയെന്ന് ഗ്രൂപ്പിൽ മെസേജ് വന്നിട്ടുണ്ട്.

പരാതിക്ക് പിന്നാലെ സ്കൂളിൽ സ്പെഷ്യൽ സ്ക്വാഡ് രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. പരാതിയിൽ അന്വേഷം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കോഴിക്കോട് ഡിഡിഇ പൊലീസ് ഇൻ്റലിജൻസ് പരിശോധനയ്ക്കും ശുപാർചെയ്തിട്ടുണ്ട്.2022. /23 അധ്യയന വർഷത്തിലും സ്ക്കൂളിനെ പറ്റി ആരോപണങ്ങൾ ഉണ്ടായിരുന്നു. പ്രസ്തുത സ്കൂൾ വിജയശതമാനവും എ പ്ലസിൻ്റെ വർദ്ധിപ്പിക്കാനുമാണ് ഇത്തരം ക്രമക്കേട് നടത്തുന്നതെന്നാണ് ആക്ഷേപം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com