സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

നിലവിൽ അഞ്ചുമാസത്തെ കുടിശ്ശികയാണ് പെൻഷൻ വിതരണത്തിൽ ഇനി ബാക്കിയുള്ളത്
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ
Published on

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ. ഇതിനായി 900 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.

ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിൽ ക്ഷേമ പെൻഷൻ കൃത്യമായി വിതരണം നടത്താൻ നടപടിയുണ്ടാകണമെന്ന് സി പി എം നേതൃയോഗം സർക്കാരിനോട് നിർദേശിച്ചിരുന്നു. അഞ്ചുമാസത്തെ കുടിശ്ശികയാണ് പെൻഷൻ വിതരണത്തിൽ ബാക്കിയുള്ളത്. ബാങ്ക് അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ നേരത്തെ നൽകിയിരുന്നു. കുടിശ്ശിക തീർത്ത അതത് മാസത്തെ പെൻഷൻ വിതരണത്തിനുള്ള നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com