കണ്ണൂരിൽ സ്‌ഫോടക വസ്തുക്കൾക്കും ഡ്രോണുകൾക്കും നിരോധനം; തീരുമാനം രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്തെന്ന് ജില്ലാ കളക്ടർ

ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനം
കണ്ണൂരിൽ സ്‌ഫോടക വസ്തുക്കൾക്കും ഡ്രോണുകൾക്കും നിരോധനം; തീരുമാനം രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്തെന്ന് ജില്ലാ കളക്ടർ
Published on

കണ്ണൂർ ജില്ലയിൽ പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടർ. പടക്കങ്ങളുടെയും സ്‌ഫോടക വസ്തുക്കളുടെയും വിൽപനയും ഉപയോഗവുമാണ് നിരോധിച്ചിരിക്കുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും വിലക്കുണ്ട്. ഇന്ന് മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനം.

രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. അവശ്യ സേവനങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com