വയനാട്ടിൽ പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടാകില്ല; പി. വി. അൻവർ

ഇ.പി. ജയരാജൻ ഒരിക്കലും തനിക്കെതിരെ പറയില്ലെന്നും, പിണറായി അല്ലല്ലോ ഇ.പി എന്നും അൻവർ കൂട്ടിച്ചേർത്തു
വയനാട്ടിൽ പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടാകില്ല; പി. വി. അൻവർ
Published on

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക്  പ്രതീക്ഷിച്ച ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് പി. വി. അൻവർ എംഎൽഎ. പാലക്കാട് ഡിഎംകെ സ്ഥാനാർഥിയെ പിൻവലിച്ചെങ്കിലും മര്യാദയില്ലാത്ത പ്രവർത്തനമാണ് യുഡിഎഫ് നടത്തുന്നതെന്നും അൻവർ പറഞ്ഞു. ഒരിക്കൽ പറഞ്ഞത് മാറ്റില്ല, പാലക്കാട് യുഡിഎഫിന് തന്നെയാണ് പിന്തുണ. ചേലക്കരയിൽ ഡിഎംകെ ഇരുപതിനായിരം വോട്ട് പിടിക്കുമെന്നും അൻവർ പറഞ്ഞു. ഇ.പി. ജയരാജൻ ഒരിക്കലും തനിക്കെതിരെ പറയില്ലെന്നും, പിണറായി അല്ലല്ലോ ഇ.പി എന്നും അൻവർ കൂട്ടിച്ചേർത്തു.


അതേസമയം പോളിങ് പൂർത്തിയായ വയനാട് മണ്ഡലത്തിൽ 64.54% പോളിങ്ങ് രേഖപ്പെടുത്തി. കൂടാതെ മണ്ഡലത്തിൽ കള്ളവോട്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട് നടന്നതായി റിപ്പോർട്ട്. നബീസ അബൂബക്കർ എന്നയാളുടെ വോട്ടാണ് മറ്റൊരാൾ മാറി ചെയ്തത്. 168 ആം നമ്പർ ബൂത്തിൽ ഇവർ വോട്ട് ചെയ്യാൻ അഞ്ചുമണിയോടെ എത്തിയെങ്കിലും മറ്റൊരാൾ വോട്ട് ചെയ്തു എന്ന വിവരമറിഞ്ഞതോടെ മടങ്ങുകയായിരുന്നു.

വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും, 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തിയിരുന്നു.എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് മണ്ഡലത്തിലെ വിവിധയിടങ്ങില്‍ ഒരുക്കിയിരിക്കുന്നത്. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2,700 അധിക പൊലീസ് സേനയെ മണ്ഡലത്തിൽ വിന്യസിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com