കോര്‍പറേറ്റ് ജീവനക്കാരുടേതിനേക്കാള്‍ കൂടുതല്‍; മുകേഷ് അംബാനിയുടെ പാചകക്കാരന്‍റെ ശമ്പളം എത്രയെന്നറിയാമോ?

ആരോഗ്യ ഇന്‍ഷുറന്‍സും കുടുംബാംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവും അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുമെന്നും സോഴ്സുകൾ വ്യക്തമാക്കുന്നു
കോര്‍പറേറ്റ് ജീവനക്കാരുടേതിനേക്കാള്‍ കൂടുതല്‍; മുകേഷ് അംബാനിയുടെ പാചകക്കാരന്‍റെ ശമ്പളം എത്രയെന്നറിയാമോ?
Published on

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ് മുകേഷ് അംബാനി. ബിസിനസ് ലോകത്തെ ഓട്ടപ്പാച്ചിലുകൾക്കിടിയിലും വീട്ടിലെ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന, കര്‍ശനമായ ഡയറ്റ് പിന്തുടരുന്ന വ്യക്തികൂടിയാണ് അദ്ദേഹം. മുംബൈയിലെ അംബാനിയുടെ ആഡംബര വസതിയായ 'ആന്റില'യില്‍ ഇത്തരം ഭക്ഷണമെല്ലാം ഒരുക്കാന്‍ പ്രത്യേക പാചകക്കാരുമുണ്ട്. അംബാനിയുടെ വീട്ടിലെ പാചകക്കാരന്റെ ശമ്പളം പല ജനപ്രതിനിധികൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതലാണ് എന്നാണ് റിപ്പോർട്ട്.


'ആന്റില'യിലെ പ്രധാന പാചകക്കാരന്റെ മാസശമ്പളം ഏകദേശം രണ്ടു ലക്ഷം രൂപയാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്. അങ്ങനെയാണെങ്കില്‍ വാര്‍ഷികശമ്പളം ഏകദേശം 24 ലക്ഷം രൂപ. ഇതിനുപുറമേ, ആരോഗ്യ ഇന്‍ഷുറന്‍സും കുടുംബാംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവും അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുമെന്നും സോഴ്സുകൾ വ്യക്തമാക്കുന്നു. 'ആന്റില'യിലെ ഡ്രൈവര്‍മാര്‍ അടക്കം പല ജീവനക്കാര്‍ക്കും ഇതേ രീതിയിലാണ് ശമ്പള പാക്കേജ്. ഏകദേശം 600-ഓളം ജീവനക്കാരാണ് അംബാനിയുടെ 24 നിലയുള്ള ആഡംബര വസതിയില്‍ ജോലി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭക്ഷണകാര്യത്തില്‍ കര്‍ശനമായ ഡയറ്റ് പിന്തുടരുന്ന അംബാനിക്ക് ദാല്‍, റൊട്ടി, ചോറ് എന്നിവയാണ് ഏറെ ഇഷ്ടം. വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് ഞായറാഴ്ചകളില്‍ ഇഡലിയും സാമ്പാറുമാണ് ഭക്ഷണം. വീട്ടിലുണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങളാണ് അംബാനിക്ക് ഏറെ പ്രിയം. തായ് വിഭവങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണവിഭവങ്ങളുടെ പട്ടികയിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com