
സിക്കിമിലെ ഗാങ്ടോക്കിൽ അപ്പെൻഡിക്സ് സർജറി നടത്തിയ 45 കാരിയായ യുവതിയുടെ വയറ്റിൽ നിന്നും 12 വർഷത്തിനു ശേഷം സർജിക്കൽ കത്രിക കണ്ടെത്തി ഡോക്ടമാർ. 2012 ൽ അപ്പെൻഡിക്സ് ശസ്ത്രക്രിയ നടത്തിയ ശേഷമാണ് യുവതിക്ക് വയറുവേദന സ്ഥിരമായത്. തുടർന്ന് ഒട്ടേറെ ഡോക്ടർമാരെ കാണിച്ചെങ്കിലും ആർക്കും വയറുവേദനയുടെ കാരണം കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ 12 വർഷങ്ങൾക്ക് മുമ്പ് കത്രിക മറന്നു വെച്ചതായി കണ്ടെത്തിയത്.
2012-ൽ ഗാംഗ്‌ടോക്കിലെ സർ തുതോബ് നംഗ്യാൽ മെമ്മോറിയൽ (എസ്‌ടിഎൻഎം) ഹോസ്പിറ്റലിലാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് അടിവയറ്റിൽ വേദന തുടർന്നതിനാൽ യുവതിയുടെ പല ഡോക്ടർമാരെ കാണുകയും മരുന്നു കഴിക്കുകയും ചെയ്തിരുന്നു. പക്ഷേ വേദന വീണ്ടും വന്നുകൊണ്ടേയിരിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 8 ന്, വീണ്ടും എസ്‌റ്റിഎൻഎം ആശുപത്രിയിൽ പോയി നടത്തിയ എക്സ്-റേയിലാണ് വയറ്റിലെ ശസ്ത്രക്രിയ കത്രിക കണ്ടെത്തിയത്. കത്രിക നീക്കം ചെയ്യുന്നതിനായി മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘം ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയും യുവതി സുഖം പ്രാപിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Also Read: ഭക്ഷണ പാക്കറ്റുകളുടെ മുൻവശത്ത് ആരോഗ്യ സംബന്ധമായ മുന്നറിയിപ്പുകൾ രേഖപ്പെടുത്തണം; നിർദേശവുമായി ലോകാരോഗ്യ സംഘടന