കൊൽക്കത്തയിലെ ബലാത്സംഗക്കൊല; മമതയുമായുള്ള 'അവസാന ചർച്ചക്ക്' നിബന്ധനകൾ മുന്നോട്ട് വെച്ച് ജൂനിയർ ഡോക്ടർമാർ

യോഗത്തിനു ശേഷം വീഡിയോ ഡോക്ർമാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സുപ്രീംകോടതിയുടെ അനുമതിക്ക് ശേഷം മാത്രമേ വീഡിയോ നൽകാനാകൂ എന്നാണ് സർക്കാർ നിലപാട്
കൊൽക്കത്തയിലെ ബലാത്സംഗക്കൊല; മമതയുമായുള്ള 'അവസാന ചർച്ചക്ക്' നിബന്ധനകൾ മുന്നോട്ട് വെച്ച് ജൂനിയർ ഡോക്ടർമാർ
Published on

ബംഗാള്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ ചില നിബന്ധനങ്ങള്‍ അംഗീകരിച്ചു തരണമെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍. നിരവധി തവണ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാത്തിനാല്‍ ഡോക്ടര്‍മാര്‍ അതിന് പോയിരുന്നില്ല. അതിന് ശേഷം ഇത് അഞ്ചാമത്തെയും അവസാനത്തെയും തവണയായിരിക്കും ഡോക്ടര്‍മാരെ സമരത്തിന് വിളിക്കുക എന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ചർച്ചക്ക് പങ്കെടുക്കണമെങ്കിൽ ഇരുവിഭാഗങ്ങൾക്കും പ്രത്യേകം വീഡിയോ ഗ്രാഫർമാർ വേണമെന്നും, അല്ലാത്ത പക്ഷം ചർച്ചയിൽ നടക്കുന്ന കാര്യങ്ങൾ മുഴുവനും ചിത്രീകരിച്ച് ജൂനിയർ ഡോക്ടർമാർക്ക് നൽകണമെന്നും പറയുന്നു. മിനിറ്റ്സ് രേഖപ്പെടുത്താൻ ഇരുവിഭാഗക്കാർക്കും പ്രത്യേകം ആളുകൾ വേണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇതോടെ അഞ്ചാം തവണയാണ് ചർച്ചക്കായി സര്‍ക്കാര്‍ ഡോക്ടര്‍മാരെ വിളിപ്പിക്കുന്നത്.  മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ നേരത്തെ ചർച്ചകൾ മുടങ്ങിയിരുന്നു. സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കിടയിൽ ഭിന്ന അഭിപ്രായം നിലനിൽക്കുന്നുണ്ടെന്ന ടിഎംസിയുടെ ആരോപണത്തിനു പിന്നാലെയാണ്  മമത ബാനർജി വീണ്ടും ഡോക്ടർമാരെ ചർച്ചക്ക് ക്ഷണിച്ചത്.

ഇരുവിഭാഗക്കാർക്കും പ്രത്യേകം വീഡിയോ ഗ്രാഫർമാർ വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ അറിയിച്ചു. വിഷയം സബ് ജുഡീഷ്യൽ ആയതിനാൽ ഇത് അനുവദിക്കാനാകില്ലെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. യോഗത്തിനു ശേഷം വീഡിയോ ഡോക്ർമാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും, സുപ്രീംകോടതിയുടെ അനുമതിക്ക് ശേഷം മാത്രമേ വീഡിയോ നൽകാനാകൂ എന്നാണ് സർക്കാർ നിലപാട്.

യോഗത്തിൻ്റെ മിനിറ്റുകളുടെ ഒപ്പിട്ട പകർപ്പ് നൽകാൻ സംസ്ഥാന സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. മിനിറ്റ്സ് രേഖപ്പെടുത്താൻ തങ്ങളുടെ പ്രതിനിധിയെ കൊണ്ടുവരുമെന്നാണ് ഡോക്ടഡമാർ ഇമെയിലിലൂടെ അറിയിച്ചിരിക്കുന്നത്. ഡോക്ടർമാർ മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ തയാറായാൽ ചർച്ചക്ക് തയാറാണെന്നും അവർ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com