
അമേരിക്കയിൽ ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന പ്രസ്താവനയുമായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ സ്ത്രീയും പുരുഷനുമെന്ന രണ്ട് ജെൻഡറുകൾ മാത്രം മതിയെന്നത് സർക്കാരിൻ്റെ ഔദ്യോഗിക നയമാക്കുമെന്നും ട്രംപ് പറഞ്ഞു. അരിസോണയിലെ ഫീനിക്സിൽ അമേരിക്ക ഫെസ്റ്റ് 2024ൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
മിലിറ്ററി, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും ട്രാൻസ്ജെൻഡറുകളെ പുറത്താക്കാൻ ഉത്തരവിടും. സ്ത്രീകളുടെ കായിക ഇനങ്ങളിൽ പുരുഷന്മാരെ പുറത്താക്കും. കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കും. കുടിയേറ്റ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ട നാടുകടത്തലുകൾ നടത്താൻ പദ്ധതിയിടുമെന്നും ഡൊണാൾഡ് ട്രംപ് ഫീനിക്സിൽ പറഞ്ഞു.
യുക്രെയ്നിലെ യുദ്ധവും, മിഡിൽ ഈസ്റ്റിലെ അരാജകത്വവും അവസാനിപ്പിക്കും. മൂന്നാം ലോക മഹായുദ്ധം തടയുമെന്നും പറഞ്ഞ ട്രംപ്, വൈറ്റ് ഹൗസിലേക്കുള്ള തൻ്റെ രണ്ടാം വരവ് അമേരിക്കയുടെ സുവർണ കാലമാകുമെന്ന് തൻ്റെ അനുയായികൾക്ക് ഉറപ്പുനൽകി.