"ആചാരങ്ങളിൽ കൈ കടത്തരുത്, ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ല"; മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനും മറുപടിയുമായി എൻഎസ്‌എസ്

ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഹിന്ദുക്കളോട് മാത്രമാണോ വ്യാഖ്യാനങ്ങൾ? ഇതര മതക്കാരെ വിമർശിക്കാൻ ധൈര്യമുണ്ടോയെന്നും ജി. സുകുമാരൻ നായർ ചോദിച്ചു
"ആചാരങ്ങളിൽ കൈ കടത്തരുത്, ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ല"; മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനും മറുപടിയുമായി എൻഎസ്‌എസ്
Published on


ക്ഷേത്രത്തിലെ മേൽവസ്ത്ര പരാമർശത്തിൽ മുഖ്യമന്ത്രിക്കും ശിവഗിരിക്കും മറുപടിയുമായി എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഇരു കൂട്ടരും ഹിന്ദുക്കളുടെ ആചാരങ്ങളിൽ കൈ കടത്തരുതെന്ന് എൻഎസ്‌എസ് അധ്യക്ഷൻ ആവശ്യപ്പെട്ടു. ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഹിന്ദുക്കളോട് മാത്രമാണോ വ്യാഖ്യാനങ്ങൾ? ഇതര മതക്കാരെ വിമർശിക്കാൻ ധൈര്യമുണ്ടോയെന്നും ജി. സുകുമാരൻ നായർ ചോദിച്ചു. ഹിന്ദുക്കളുടെ കുത്തക ശിവഗിരിക്കല്ലെന്നും എൻഎസ്‌എസ് ജനറൽ സെക്രട്ടറി വിമർശിച്ചു.


ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. "ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കും മുഖ്യമന്ത്രിക്കും ധൈര്യമുണ്ടോ? അവരുടെയൊക്കെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകണമെങ്കിൽ പൊയ്ക്കോട്ടെ. കാലാകാലങ്ങളിൽ നിലനിന്ന് പോരുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്? ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്തുണക്കാൻ പാടില്ലാത്തതായിരുന്നു. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്," സുകുമാരൻ നായർ പറഞ്ഞു.

ALSO READ: 'ഈ അവസരം തന്ന എന്‍റെ ജനറൽ സെക്രട്ടറിക്ക് നന്ദി'; മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല

"എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്ക്കാരം നടത്തിയിട്ടുണ്ട്. നിങ്ങൾ തീരുമാനിച്ച് നിങ്ങൾ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങൾ ഇങ്ങനെയാണ്. ഉടുപ്പിട്ട് പോകാൻ കഴിയുന്നത് അങ്ങനെ പോകണം. അല്ലാതെ അത് നിർബന്ധിക്കരുത്. ശബരിമലയിൽ എല്ലാവരും ഉടുപ്പിട്ടാണ് പോകുന്നത്, അത് അവിടുത്തെ രീതി. ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ല എന്ന ചിലരുടെ പിടിവാശി അംഗീകരിക്കാൻ പറ്റില്ല," സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com