
തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച (29.09.2024) വീണ്ടും കുടിവെള്ളം മുടങ്ങുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. ജനങ്ങളോട് മുൻകരുതലുകൾ എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടാങ്കർ ലോറി സജ്ജമാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. ഒരു ദിവസം കൊണ്ട് കർശനമായി പണി പൂർത്തിയിക്കാൻ ജല അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നും ആര്യ കൂട്ടിച്ചേർത്തു.