
കോഴിക്കോട് ലഹരിക്കേസ് പ്രതി യുവതിയെ കുത്തി പരിക്കേൽപ്പിച്ചു. ചക്കുംകടവ് സ്വദേശി സലീമാണ് യുവതിയെ ആക്രമിച്ചത്. കള്ളിക്കുന്നിൽ വച്ചാണ് ഓടുബ്രാ സ്വദേശി ജംഷീലയ്ക്ക് കുത്തേറ്റത്. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സലീമിനെ നല്ലളം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളുമായി സൗഹൃദത്തിലായിരുന്നു യുവതി. എന്നാൽ കഞ്ചാവ് കേസിൽ ഉൾപ്പെട്ടതോടെ സലിമുമായുള്ള സൗഹൃദം യുവതി ഉപേക്ഷിച്ചു. ഇതിൻ്റെ പ്രതികാരമാണ് ആക്രമണത്തിന് കാരണം. നിരവധി ലഹരി കേസുകളിൽ പ്രതിയായ സലീമിനെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.