മൂവാറ്റുപുഴയിൽ തോക്കുമായി മയക്കുമരുന്ന് സംഘം; ലക്ഷ്യമിട്ടത് കോളേജ് വിദ്യാർഥികളെയും സിനിമ മേഖലയിലെ ചിലരെയും

മൂന്നംഗ സംഘത്തെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി
മൂവാറ്റുപുഴയിൽ തോക്കുമായി മയക്കുമരുന്ന് സംഘം; ലക്ഷ്യമിട്ടത് കോളേജ് വിദ്യാർഥികളെയും സിനിമ മേഖലയിലെ ചിലരെയും
Published on: 
Updated on: 

മൂവാറ്റുപുഴയിൽ തോക്കുമായി മയക്കുമരുന്ന് സംഘം പിടിയിൽ. മൂന്നംഗ സംഘത്തെയാണ് എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി.

കോളേജ് വിദ്യാർഥികൾക്കും സിനിമ മേഖലയിലെ ചിലരെയും ലക്ഷ്യമിട്ട് കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.


അതേസമയം, കോഴിക്കോട് കാരശേരിയിൽ എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കാരശ്ശേരി വലിയ പറമ്പ് സ്വദേശി തടത്തിൽ ഹഫ്സലാണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.14 ഗ്രാം എംഡിഎംഎ പിടികൂടി.  തിരുവമ്പാടി പൊലീസും താമരശ്ശേരി ഡി വൈ എസ്‌ പി യുടെ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

News Malayalam 24x7
newsmalayalam.com