തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടി; സംഘർഷത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി

ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാ​ഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്
തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടി; സംഘർഷത്തില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തി
Published on

തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങൾ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പെരുമ്പിലാവ് സ്വദേശി അക്ഷയ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുഹൃത്തുക്കളായ ലിഷോയി, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ബാദുഷ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.

ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാ​ഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെരിമ്പിലാവ് നാല് സെന്റ് ആൽത്തറ കോളനിയിലാണ് കൊലപാതകം നടന്നത്. നിരവധി ക്രമിനൽ-ലഹരിമരുന്ന് കേസുകളിൽ പ്രതിയായവർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട അക്ഷയ് നിരവധി കേസുകളിൽ പ്രതിയാണ്. ലിഷോയിയുടെ വീട്ടിലേക്ക് അക്ഷയ് അടക്കമുള്ള സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ചാണ് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായത്. തുടർന്ന് അക്ഷയ്‌യെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ​

ഗുരുതരമായി പരിക്കേറ്റ അക്ഷയ്‌യെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ അധികം സമയം കഴിയും മുൻപെ അക്ഷയ് മരിച്ചു. തുടർന്ന് മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അക്ഷയ്‌യുടെ പ്രത്യാക്രമണത്തിലാണ് ബാദുഷയ്ക്ക് പരിക്കേറ്റത്. മറ്റൊരു സുഹൃത്തായ ലിഷോയി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com