ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു, പൊലീസും എക്സൈസും നടത്തുന്നത് ഫലപ്രദമായ ഇടപെടൽ: മുഖ്യമന്ത്രി

പ്രായപൂർത്തിയാകാത്ത വ്യക്തികളിലേക്കും ലഹരി മാഫിയ കേന്ദ്രീകരിക്കുന്നുണ്ടെന്നും ലഹരിക്കെതിരായ പോരാട്ടം സേനകൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു, പൊലീസും എക്സൈസും നടത്തുന്നത് ഫലപ്രദമായ ഇടപെടൽ: മുഖ്യമന്ത്രി
Published on


അടുത്ത കാലത്ത് ലഹരി മാഫിയ നാടിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ടെന്നും ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്സൈസും നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായപൂർത്തിയാകാത്ത വ്യക്തികളിലേക്കും ലഹരി മാഫിയ കേന്ദ്രീകരിക്കുന്നുണ്ടെന്നും ലഹരിക്കെതിരായ പോരാട്ടം സേനകൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.



കേരള പൊലീസിൻ്റെ 31-ാം ബാച്ച് സബ് ഇൻസ്പെക്ടർ ട്രെയിനി പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.



"സിന്തറ്റിക് ലഹരികൾ മനുഷ്യരെ അടിമപ്പെടുത്തുന്നുണ്ട്. അത് ഒരാളായാലും രണ്ടാൾ ആയാലും നാടിനാണ് ദോഷം. അതിനെതിരായ പോരാട്ടം സേന നടത്തുന്നുണ്ട്. അത് കൂടുതൽ ശക്തിപ്പെടുത്താൻ കഴിയണം. സമൂഹത്തിൽ ക്രിമിനൽ സ്വഭാവം തൊഴിലാക്കിയവരുണ്ട്. അവരുമായി ചങ്ങാത്തം കൂടുന്നത് ഒരു തരത്തിലും പൊലീസ് സേനയ്ക്ക് ചേർന്നതല്ല. ഒരു തരത്തിലുള്ള അനാശ്യാസ്യ വ്യക്തികളുമായുള്ള ബന്ധം സ്ഥാപിക്കരുത്. അത് പൊലീസിൻ്റെ സത്പേരിന് ദോഷമുണ്ടാക്കും," മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com