
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോക്ടർ പി. സരിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. എൻഎസ്എസ് കോളേജിൽ തെരഞ്ഞെടുപ്പ് വിഷയത്തിൽ റിട്ടേണിംഗ് ഓഫീസർ നയനയെ സൈബർ ഇടത്തിൽ ആക്ഷേപിച്ച എഫ്ബി പോസ്റ്റിനുള്ള മറുപടിയായാണ് വെല്ലുവിളി.
ഒറ്റപ്പാലം കുഞ്ഞച്ചന്റെ ഭീഷണി സ്ത്രീകളോട് വേണ്ട. കെ പി സി സി സൈബർ തലവന്റെ'തൊപ്പി തെറിപ്പിക്കൽ ടൈപ്പ് ' ഭീഷണി പോസ്റ്റ് കണ്ടു.
അതും ഒരു വനിതയുടെ ചിത്രം സഹിതം. സൈബറിടത്തിൽ സ്ത്രീകളെ അപമാനിക്കുകയും അവരെ വെർബൽ റേപ്പിന് ഇരയാക്കുകയും ചെയ്ത പെർവേർട്ടുകൾക്ക് ജാമ്യം എടുത്ത് കൊടുത്തതിൽ വീരസ്യം പ്രകടിപ്പിച്ച കക്ഷിയാണ് സരിൻ. ഒറ്റപ്പാലം കുഞ്ഞച്ചൻമാർക്ക് ഞരമ്പ് രോഗം തീർക്കാൻ ഉള്ളതാണ് സൈബർ ഇടം എന്ന് കരുതിയാൽ അതിന് മറുപടി നേരിട്ട് തന്നെ തരാൻ ജനങ്ങൾ തയ്യാറാവുമെന്നാണ് വി.കെ. സനോജിന്റെ വെല്ലുവിളി.